ബി.ജെ.പി പ്രവർത്തകരെ അഭിസ​ംബോധന ചെയ്​ത്​ മോദി

ന്യൂഡൽഹി: ബി.ജെ.പിയുടെ 40ാം സ്ഥാപക വാർഷികദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തകരെ അഭിസംബോധന ചെയ്​തു. കോവിഡ്​ പ്രതിരോധത്തിൽ ഇന്ത്യ ലോകത്തിന് തന്നെ​ മാതൃകയാ​​െണന്നും ഈ യുദ്ധത്തിൽ രാജ്യം ഒറ്റക്കെട്ടാണെന്നും മോദി അഭിപ്രായപ്പെട്ടു.

ഇൗ യുദ്ധത്തിൽ നാം തളരാനോ വീഴാനോ പാടില്ല. ലോക്​ഡൗണിനോട്​ ജനങ്ങൾ പക്വമായി പെരുമാറി. ലോകാരോഗ്യ സംഘടന പോലും ഇന്ത്യയുടെ തീരുമാനത്തെ അഭിനന്ദിച്ചു. കോവിഡിനെതിരെ ഇന്ത്യ സമയോചിത നടപടികൾ കൈകൊണ്ടു.

തുണികൊണ്ടുള്ള മുഖാവരണം എല്ലാവരും അണിയണം. പാവപ്പെട്ടവർക്ക്​ ബി.ജെ.പി പ്രവർത്തകർ റേഷൻ എത്തിക്കണം. പി.എം കെയേഴ്​സ്​ ഫണ്ടിലേക്ക്​ സംഭാവന നൽകണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - PM Addressing BJP Karyakartas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.