ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിൻെറ ജാതി പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തിയത് രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണെന്ന് ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി. പ്രതിപക്ഷം തന്നെ താണവനായാണ് കാണുന്ന തെന്ന് മോദി കുറ്റപ്പെടുത്തിയതിന് പിറകെയാണ് മായാവതിയുടെ വിമർശനം.
ഗുജറാത്തിൽ മുഖ്യമന്ത്രിയായിരിക്കെയാണ് മോദി തൻെറ സമുദായത്തെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയത്. ഉന്നത ജാതിയെ തെരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ നേട്ടങ്ങൾക്ക് േവണ്ടി പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെടുത്തുകയായിരുന്നു. മുലായം സിങ് യാദവിനെയും അഖിലേഷ് യാദവിനെയും പോലെ മോദിയും പിന്നാക്ക വിഭാഗക്കാരനല്ലെന്നും മായാവതി ലഖ്നോവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പിന്നാക്ക വിഭാഗത്തിൽ നിന്ന് വരുന്നതിനാൽ താൻ താണവനാണെന്ന് ബെഹൻജിയും അഖിലേഷും കരുതുന്നവെന്നായിരുന്നു കനൂജിൽ മോദി പറഞ്ഞത്. ബി.ജെ.പിയുടെ ദലിത് -പിന്നാക്ക കാർഡ് ഇനിയും ഇവിടെ ചെലവാകില്ല -മായാവതി വ്യക്തമാക്കി
വിമർശകർ അപമാനിക്കുന്നതു വരെ രാജ്യത്തെ ജനങ്ങൾക്ക് തൻെറ ജാതി അറിയില്ലായിരുന്നു. തൻെറ ജാതി ചർച്ച ചെയ്തതിൽ മായാവതി, അഖിലേഷ് യാദവ്, കോൺഗ്രസുകാർ, മഹാ മിലാവത്തുകാർ എന്നിവരോട് നന്ദിയുണ്ട്. പിന്നാക്ക വിഭാഗത്തിൽ ജനിക്കുന്നത് മൂലം രാജ്യത്തെ സേവിക്കാൻ അവസരം ലഭിക്കുകയാണ്. മുതിർന്ന രാഷ്ട്രീയക്കാർ തന്നെ ജാതി രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുെതന്നും മോദി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.