നാലു​ വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്ലേ സ്​കൂൾ അധ്യാപകന്​ പത്തു വർഷം തടവ്​

ചെന്നൈ: നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്വകാര്യ പ്ലേ സ്​കൂളിലെ അധ്യാപകനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി മദ്രാസ്​ ഹൈകോടതി റദ്ദാക്കി. പ്രതിക്ക്​ പത്തു വർഷത്തെ കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു.

പുതുച്ചേരി സെൻറ്​ ജോസഫ് പ്ലേ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ഏർലം പെരേരയെയാണ്​ ശിക്ഷിച്ചത്​. ഇരയായ കുട്ടിക്ക്​ വിശദാംശങ്ങൾ വെളി​െപ്പടുത്താൻ കഴിഞ്ഞിട്ടില്ലെന്ന്​ പറഞ്ഞാണ്​ 2020 ഒക്​ടോബർ ആറിന്​ കീഴ്​കോടതി പ്രതിയെ വെറുതെവിട്ടത്​. 

Tags:    
News Summary - Play school teacher jailed for 10 years for raping four-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.