ഗംഗയിൽ വിഗ്രഹമൊഴുക്കിയാൽ 50,000 രൂപ പിഴ

ന്യൂഡൽഹി: ഗംഗ നദിയിൽ വിവിധ ആഘോഷങ്ങളുടെ ഭാഗമായി വിഗ്രഹങ്ങൾ ഒഴുക്കിയാൽ 50,000 രൂപ പിഴ. ഇതുമായി ബന്ധപ്പെട്ട്​ 15 നിർദേശങ്ങൾ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. ഗംഗയിൽ ഇനി വിഗ്രഹം ഒഴുക്കുന്നത്​ അനുവദിക്കില്ലെന്ന്​ ദേശീയ ഗംഗ ശുചിത്വ മിഷൻ, നദിയൊഴുകുന്ന സംസ്ഥാനങ്ങളിലെ ചീഫ്​ സെക്രട്ടറിമാരെ അറിയിച്ചു.

ഉത്തരാഖണ്ഡ്​, ഉത്തർപ്രദേശ്​, ത്സാർഖണ്ഡ്​, പശ്​ചിമബംഗാൾ, ഡൽഹി, ഹിമാചൽ പ്രദേശ്​, മധ്യപ്രദേശ്​, ചത്തീസ്​ഗഢ്​, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ചീഫ്​ സെക്രട്ടറിമാർക്കാണ്​ നിർദേശം നൽകിയത്​. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തില അഞ്ചാം വകുപ്പ്​ പ്രകാരമാണ്​ നടപടി.

ഒാരോ ആഘോഷത്തിന്​ ശേഷവും വിഗ്രഹം ഒഴുക്കുന്നതിൽ സംസ്ഥാനങ്ങളിലെ ചീഫ്​ സെക്രട്ടറിമാർ സ്വീകരിച്ച നടപടികൾ ഏഴ്​ ദിവസത്തിനകം അറിയിക്കാനും നിർദേശമുണ്ട്​. ഗണേശ ചതുർഥി, ദുർഗാ പൂജ, ചാത്ത്​ പൂജ തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി ഗംഗയിൽ വിഗ്രഹങ്ങൾ ഒഴുക്കാറുണ്ട്​.

Tags:    
News Summary - Planning to Immerse Idols in Ganga, Its Tributaries This Festive Season? Get Ready to Pay Rs 50,000 Fine-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.