ന്യൂഡൽഹി: ലൈംഗികാതിക്രമ പരാതികളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പി.കെ. ശശിയെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തത് ഉചിത ശിക്ഷയാണെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരി. പാർട്ടിക്കാണ് യുവതി പരാതി നൽകിയത്. പാർട്ടി അന്വേഷണ കമീഷനെവെച്ച് തെറ്റുകാരനെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെടുത്തത്. വനിതാ മാധ്യമ കൂട്ടായ്മ വ്യാഴാഴ്ച ഡൽഹിയിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ കോടതി വിധി ആദ്യം സ്വാഗതംചെയ്ത കോൺഗ്രസും ബി.ജെ.പിയും ഇപ്പോൾ വിധി നടപ്പാക്കാൻ അനുവദിക്കുന്നില്ല. മുത്തലാഖ് നിർത്തലാക്കിയത് മുസ്ലിം സ്ത്രീകളുടെ സമത്വത്തിനുവേണ്ടിയാണെന്ന് വാദിച്ച ബി.ജെ.പിക്ക് എന്തേ ശബരിമല വിഷയത്തിൽ ഹിന്ദു സ്ത്രീകളുടെ സമത്വം ആവശ്യമില്ലേ. ബി.ജെ.പി മുസ്ലിം സ്ത്രീകൾക്ക് അനുകൂലവും ഹിന്ദു സ്ത്രീകൾക്ക് എതിരുമാണോ എന്നും അദ്ദേഹം ചോദിച്ചു.
റഫാലിൽ സംയുക്ത പാർലമെൻറ് കമ്മിറ്റി അന്വേഷണം ബി.ജെ.പി ഭയപ്പെടുന്നു. ജമ്മു-കശ്മീരിൽ രാജ്യത്തിെൻറ അഖണ്ഡതെവച്ചുള്ള അപകടകരമായ കളിയാണ് ബി.ജെ.പി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.