Posted On
date_range Updated On
date_range കച്ചിൽ വ്യോമസേനയുെട വിമാനം തകർന്ന് പൈലറ്റ് മരിച്ചു
ന്യൂഡൽഹി: ഗുജറാത്തിലെ കച്ചിൽ വ്യോമേസനയുടെ വിമാനം തകർന്ന് പൈലറ്റ് മരിച്ചു. ജാംനഗറിൽ നിന്ന് പറന്നുയർന്ന വിമാനം മറെറാരു ഗ്രാമത്തിൽ തകർന്നു വീണുെവന്നാണ് റിപ്പോർട്ട്. രാവിലെ 10.30 ഒാടെയാണ് സംഭവം. പ്രദേശത്ത് മേഞ്ഞ് നടന്ന കന്നുകാലികൾക്ക് മുകളിലേക്കാണ് വിമാനം തകർന്ന് വീണത്. വിമാനത്തിനടിയിൽ െപട്ട് കന്നുകാലികളും ചത്തു.
പതിവായി നടത്തുന്ന പരിശീലനപ്പറക്കലിനിെടയാണ് അപകടം. അസ്സമിലെ മജൗലിയിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ട സംഭവം നടന്ന് മാസങ്ങൾക്കുള്ളിലാണ് അടുത്ത ദുരന്തം. അപകടത്തിൽ വ്യോമസേന ആസ്ഥാനം ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.