Posted On
date_range Updated On
date_range ഇന്ത്യ വെടിവെച്ചിട്ട പാക് വിമാനത്തിെൻറ ചിത്രങ്ങൾ പുറത്ത്
ലാഹോർ: ഇന്ത്യ വെടിവെച്ചിട്ട പാക് വിമാനത്തിെൻറ ചിത്രങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം ഇന്ത്യൻ ആക്രമണത്തിൽ തകർന ്ന പാക് വിമാനമായ എഫ് 16െൻറ ചിത്രങ്ങളാണ് പുറത്തായത്. പാകിസ്താെൻറ നോർത്ത് 7 കമാൻഡിങ് ഒാഫീസർ തകന്ന വി മാനത്തിെൻറ അവശിഷ്ടങ്ങൾ പരിശോധിക്കുന്നതിെൻറ ചിത്രങ്ങളാണ് വാർത്താ ഏജൻസി എ.എൻ.െഎ പുറത്ത് വിട്ടിരിക്കുന്നത്.
ഇന്ത്യയിലേക്ക് ആക്രമണത്തിനായി വന്ന എഫ് 16 വിമാനം ഇന്ത്യ മിഗ് 21 വിമാനങ്ങൾ ഉപയോഗിച്ച് തുരത്തുകയായിരുന്നു. പിന്നീട് വിമാനം വെടിവെച്ചിെട്ടന്നും പാക് അധീന കശ്മീരിൽ വിമാനം തകർന്നു വീണുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.
വിമാനം തുരത്താനുള്ള ശ്രമങ്ങൾക്കിടെ ഇന്ത്യയുടെ മിഗ് 21 വിമാനങ്ങളിലൊന്ന് നഷ്ടപ്പെടുകയും പൈലറ്റിനെ കാണാതാവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.