പി.ഐ.ബി മേധാവി ദത്​വാലിയക്ക്​​ കോവിഡ്​; കേന്ദ്രമന്ത്രിമാരുമായി വേദി പങ്കിട്ടിരുന്നു

ന്യൂഡൽഹി: പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) പ്രിൻസിപ്പൽ ഡയറക്​ടർ കെ.എസ്​. ദത്​വാലിയക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു.

കേന്ദ്ര സർക്കാറി​​െൻറ മുഖ്യ വക്​താവ്​ കൂടിയായ അദ്ദേഹത്തെ എ.ഐ.ഐ.എം.എസിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. കേന്ദ്ര കാബിനറ്റി​​െൻറ തീരുമാനങ്ങൾ വിശദീകരിക്കാൻ കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്​കരി, നരേന്ദ്ര സിങ്​ തോമർ, പ്രകാശ്​ ജാ​വദേകർ എന്നിവർ തിങ്കളാഴ്​ചയും ബുധനാഴ്​ചയും നടത്തിയ വാർത്താസ​മ്മേളനത്തിൽ അവർക്കൊപ്പം ദത്​വാലിയയും വേദി പങ്കിട്ടിരുന്നു.

നാഷണൽ മീഡിയ സ​െൻററിൽ നടന്ന വാർത്താസമ്മേളനത്തിൽ നിരവധി മാധ്യമപ്രവർത്തകരും പ​ങ്കെടുത്തിരുന്നു. എന്നാൽ, അവരുടെ ഇരിപ്പിടങ്ങൾ വേദിയിൽനിന്ന്​ സുരക്ഷിത അകലം പാലിച്ചാണ്​ ക്രമീകരിച്ചിരുന്നത്​. 

Tags:    
News Summary - PIB chief KS Dhatwalia tests Covid-19 positive days after presser with union ministers -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.