ചിത്രം പകർത്തുന്നതിനിടെ ഫോട്ടോഗ്രാഫർ താഴെ വീണു; കൈപിടിച്ചുയർത്തി രാഹുൽ- വിഡിയോ

ഭുവനേശ്വർ: ഒഡീഷയിൽ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ ചിത്രം പകർത്തുന്നതിനിടെ കാൽതെന്നി വീണ ഫോട്ടോഗ്രാഫറെ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി പിടിച്ചുയർത്തുന്ന ദൃശ്യം വൈറലാകുന്നു. ഭുവനേശ്വറില്‍ രാഹുലിന്‍െറ സന്ദര്‍ശന ം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഫോട്ടോഗ്രാഫർ ചിത്രങ്ങൾ പകർത്തികൊണ്ടിരിക്കെ അടിതെറ്റി പടികളിലൂടെ ഉരുണ്ട്​ വീഴുകയായിരുന്നു. മുന്നിൽ നടക്കുകയായിരുന്ന രാഹുൽ പടികളിറങ്ങി വന്ന്​ ഫോട്ടോഗ്രാഫർ പിടിച്ചെഴുന്നേൽപ്പിക്കുകയായിരുന്നു.

​പൊലീസുദ്യോഗസ്ഥരും മറ്റു മാധ്യമപ്രവര്‍ത്തകരും വീണയാളുടെ അടുത്തേക്ക് വന്നതിനൊപ്പം രാഹുലും എത്തി ഇയാളെ കൈപിടിച്ചുയര്‍ത്തി. വേദിയിൽ വീണ പൊലീസുകാരനെ തിരിഞ്ഞുനോക്കാതെ പ്രസംഗം തുടർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്​ കാണണമെന്ന അടികുറിപ്പോടെ കോൺഗ്രസ്​ നേതാക്കൾ രാഹുലി​ന്‍െറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്​.

Tags:    
News Summary - Photographer falls. Rahul Gandhi hurries to his rescue- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.