റാൻസംവെയർ ആക്രമണം; മുംബൈ തുറമുഖത്ത്​ ചരക്ക്​ ഗതാഗതം നിലച്ചു

മുംബൈ: ഇന്ത്യയുടെ ഏറ്റവും വലിയ ചരക്കു തുറമുഖമായ മുംബൈ ജവഹർലാൽ നെഹ്​റു തുറമുഖ​ത്തും(ജെ.എൻ.പി.ടി) റാൻസംവെയർ ആക്രമണം. വാനാക്രൈയുടെ മാതൃകയിലുള്ള മറ്റൊരു റാൻസംവെയറായ പെട്യയാണ്​(Petya) കമ്പ്യൂട്ടറുകളെ ബാധിച്ചിരിക്കുന്നത്​. കമ്പ്യൂട്ടർ സംവിധാനങ്ങൾ തകരാറിലായതോടെ മൂന്നു ടെർമിനലുകളിലൊന്നിൽ ചരക്കു ഗതാഗതം നിലച്ചു. പ്രശ്​നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു വരികയാണ്​​. ച്രക്കു നീക്കം നിലച്ചതോടെ തുറമുഖത്ത്​ കൂടുതൽ കപ്പലുകൾ നിർത്തിയിടാനുള്ള സൗകര്യമൊരുക്കുന്നുണ്ട്​ എന്ന്​ അധികൃതർ അറിയിച്ചു.  

ജെ.എൻ.പി.ടിയിലെ ഗേറ്റ്‌വേ ടെര്‍മിനല്‍സ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന എ.പി മൊള്ളര്‍-മീര്‍സ്‌ക് എന്ന ആഗോള കമ്പനിക്കു നേരെ കഴിഞ്ഞ ദിവസം റാന്‍സംവേര്‍ ആക്രമണം നടന്നിരുന്നു. കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തന രഹിതമായതോടെ ജി.ടി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്. എ.പി മൊള്ളര്‍-മീര്‍സ്‌കി​​​െൻറ ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളിലുള്ള കമ്പ്യൂട്ടര്‍ ശൃംഖലകളെ വൈറസ് ബാധ തകരാറിലാക്കിയിരിക്കുകയാണെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Petya Ransomware Hits Operations at India's Largest Container Port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.