Posted On
date_range Updated On
date_range പെട്രോൾ ഡീസൽ വില വർധിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ വില ലിറ്ററിന് 1.39 രൂപയും ഡീസൽ വില ലിറ്ററിന് 1.04 രൂപയും വർധിപ്പിച്ചു. വില വർധന ഇന്ന് മുതൽ നിലവിൽ വന്നു. ഇന്ത്യൻ ഒായിൽ കോർപ്പറേഷനാണ് വർധവ് അറിയച്ചത്. ഇൗ മാസം ഒന്നിന് പെട്രോൾ വില ലിറ്ററിന് 4.85 രൂപയും ഡീസൽ 3.41 രൂപയും കുറഞ്ഞതിനു പിന്നാലെയാണ് വർധന.
നിലവിൽ രണ്ടാഴ്ചയിലൊരിക്കലാണ് രാജ്യത്ത് എണ്ണ വില പരിഷ്കരിക്കുന്നത്. ഇൗ രീതി മാറ്റി ദിവസവും എണ്ണ വില പരിഷ്കരിക്കുന്ന സമ്പ്രദായം തെരഞ്ഞെടുത്ത നഗരങ്ങളിൽ വൈകാതെ നടപ്പാക്കുമെന്ന സൂചനയും എണ്ണ കമ്പനികൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.