Posted On
date_range Updated On
date_range പെട്രോളിന് 89ഉം ഡീസലിന് 86ഉം പൈസ വില വർധിപ്പിച്ചു
ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 89 പൈസയും ഡീസലിന് 86 പൈസയും വര്‍ധിപ്പിച്ചു. സെപ്റ്റംബറിനുശേഷം ആറാം തവണയാണ് പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത്. ഡീസല്‍ വില വര്‍ധിപ്പിക്കുന്നത് ഒരു മാസത്തിനിടെ മൂന്നാം തവണയും. വിലവര്‍ധന ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 67.62 രൂപയും ഡീസലിന് 56.41 രൂപയുമാണ് പുതുക്കിയ വില. അന്താരാഷ്ട്ര വിലയും രൂപ-ഡോളര്‍ വിനിമയനിരക്കിലെ വ്യത്യാസവും പരിഗണിച്ചാണ് വില വര്‍ധിപ്പിച്ചതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.