കുറ്റവാളികളെ വെറുതെ വിടില്ല; മാവോയിസ്​റ്റ്​ ആക്രമണത്തെ അപലപിച്ച്​ മോദി

ന്യൂഡൽഹി: മഹാരാഷ്​ട്രയിലെ മാവോയിസ്​റ്റ്​ ആക്രമണം നിന്ദ്യമായ പ്രവൃത്തിയാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര ​േമാദി. ആക്രമണത്തിന്​ പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും മോദി പറഞ്ഞു.

മഹാരാഷ്​ട്രയിലെ ഗഡ്​ചിരോലിയിൽ നമ്മുടെ സുരക്ഷാസേനക്ക്​ നേരെയുണ്ടായ ആക്രമണത്തെ ശക്​തമായി അപലപിക്കുന്നു. ധീരൻമാർക്ക്​ സല്യൂട്ട്​. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല. കുടുംബത്തി​​െൻറ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു. കുറ്റവാളികളെ വെറുതെ വിടില്ല - മോദി ട്വീറ്റ്​ ചെയ്​തു.

മഹാരാഷ്​ട്രയിലെ ഗഡ്​ചിരോലിയിൽ നടന്ന സ്​ഫോടനത്തിൽ പൊലീസ്​ ഡ്രൈവർ ഉൾപ്പെടെ 16 പേരാണ്​ കൊല്ലപ്പെട്ടത്​.

Tags:    
News Summary - "Perpetrators Won't Be Spared": PM Condemns Maoist Attack -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.