ഇൻറർനെറ്റില്ലാതെ താങ്കളുടെ ട്വീറ്റ്​ വായിക്കാനാകില്ല; മോദി​യോട്​ കോൺഗ്രസ്​

ന്യൂഡൽഹി: പാർലമ​​െൻറ്​ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിൽ അസമിലെ ജനങ്ങൾക്ക്​ ആശങ്ക വേണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ സന്ദേശത്തെ പരിഹസിച്ച്​ കോൺഗ്രസ്​. ഇൻറർനെറ്റ്​ ബന്ധം വിഛേദിക്കപ്പെട്ടതിനാൽ അസമിലെ സഹോദരങ്ങൾക്ക്​ മോദിയുടെ സന്ദേശം വായിക്കാൻ കഴിയില്ല എന്നാണ്​ കോൺ​ഗ്രസ്​ റീട്വീറ്റ്​ ചെയ്​തത്​.

‘‘അസമിലുള്ള നമ്മുടെ സഹോദരീ സഹോദരൻമാർക്ക്​ താങ്കളുടെ സമാശ്വാസ സന്ദേശം വായിക്കാൻ കഴിയില്ല. അവരുടെ ഇൻറർനെറ്റ്​ ബന്ധം വിഛേദിക്കപ്പെട്ടതാണെന്ന്​ താങ്കൾ മറന്നുപോയി’’ -എന്നാണ്​ കോൺഗ്രസ്​ ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചത്​.

പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത് കൊണ്ട് അസമിലെ സഹോദരങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഉറപ്പ്​ നൽകുന്നു. നിങ്ങളുടെ അവകാശങ്ങളും അസ്തിത്വവും സംസ്​കാരവും അപഹരിക്കില്ല. അസം ജനതയുടെ രാഷ്​ട്രീയവും ഭാഷാ വൈവിധ്യവും ഭൂമി അവകാശങ്ങളും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണ്​- എന്നായിരുന്നു മോദിയുടെ ട്വിറ്റർ സന്ദേശം.

പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ഇരമ്പുകയാണ്​. പ്രതിഷേധം ഭയന്ന്​ അസമിൽ കർഫ്യു ഏർപ്പെടുത്തുകയും ഇൻറർനെറ്റ്​ ബന്ധം വിഛേദിക്കുകയും ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - But people in Assam can't read your message without Internet: Congress on Modi's Tweet - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.