ന്യൂഡൽഹി: രാജസ്ഥാനിൽ ഗോരക്ഷക ഗുണ്ടകൾ തല്ലിക്കൊന്ന ക്ഷീര കർഷകൻ പെഹ്ലു ഖാെൻറ കുടുംബത്തിന് നീതി നൽകണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ ബികാനീർ ഹൗസിന് മുമ്പിൽ പ്രതിഷേധം. കുടുംബത്തിന് നഷ്ടപരിഹാരമടക്കം നൽകണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനിൽ മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയ സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഡൽഹിയിലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്.
ഏപ്രിൽ ഒന്നിന് നടന്ന ഗോരക്ഷക ഗുണ്ടകളുടെ ആക്രമണത്തിൽ െപഹ്ലു ഖാനടക്കം അഞ്ച് ക്ഷീര കർഷകർക്കാണ് മർദനമേറ്റത്. പെഹ്ലു ഖാൻ കൊല്ലപ്പെടുകയും മറ്റുള്ളവർ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ കഴിയുകയുമാണ്. പെഹ്ലു ഖാെൻറ കുടുംബത്തിന് ഒരുകോടിയും പരിക്കേറ്റവർക്ക് 25 ലക്ഷവും നഷ്ടപരിഹാരം നൽകുക, മുഴുവൻ പ്രതികളെയും പിടികൂടുക തുടങ്ങിയ ആവശ്യങ്ങൾ പ്രതിഷേധക്കാർ ഉന്നയിച്ചു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.