പെഗസസ്​ വിവാദം: എൻ.എസ്​.ഒ ഓഫീസുകളിൽ ഇസ്രായേൽ ഉദ്യോഗസ്ഥരുടെ റെയ്​ഡ്​

ന്യൂഡൽഹി: പെഗസസ്​ ചാര സോഫ്​റ്റ്​വെയറുമായി ബന്ധപ്പെട്ട വിവാദത്തിൽ എൻ.എസ്​.ഒ ഓഫീസുകളിൽ ഇസ്രായേൽ ഉദ്യോഗസ്ഥരുടെ റെയ്​ഡ്​. എൻ.എസ്​.ഒ തന്നെയാണ്​ റെയ്​ഡ്​ നടന്ന വിവരം അറിയിച്ചത്​. പൂർണ സുതാര്യതയോടെയാണ്​ തങ്ങളുടെ പ്രവർത്തനമെന്നും എൻ.എസ്​.ഒ അറിയിച്ചു.

ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ്​ എൻ.എസ്​.ഒ ഓഫീസിൽ റെയ്​ഡിനെത്തിയത്​. വ്യാജ ആരോപണങ്ങളാണ്​ മാധ്യമങ്ങൾ തങ്ങൾക്കെതിരെ ഉന്നയിക്കുന്നതെന്നും എൻ.എസ്​.ഒ വ്യക്​തമാക്കി. എൻ.എസ്​.ഒയുടെ ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട്​ ഇസ്രായേൽ നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

മാധ്യമപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുടെ ഫോണുകൾ പെഗാസസ്​ ഉപയോഗിച്ച്​ ചോർത്തിയെന്ന ആരോപണത്തെ തുടർന്നാണ്​ ഇസ്രായേൽ അന്വേഷണം പ്രഖ്യാപിച്ചത്​. തീവ്രവാദം, കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിനായി സർക്കാർ അന്വേഷണ ഏജൻസികൾക്ക്​ മാത്രമാണ്​ ​പെഗസസ്​ നൽകുന്നതെന്നും എൻ.എസ്​.ഒ പ്രതികരിച്ചിരുന്നു.

Tags:    
News Summary - Pegasus spyware row: Israeli officials inspect NSO’s offices; firm says working in full transparency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.