ന്യൂഡൽഹി: ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യാൻ മൊബൈലിൽ ഉപയോക്താവിന് നിർദേശം വരുന്നു. അങ്ങനെ ചെയ്യുന്നവർ ചാരപ്പണിയിൽ കുടുങ്ങി. ഫോണിെൻറ സുരക്ഷ സംവിധാനങ്ങൾ അട്ടിമറിച്ച് ‘പെഗാസസ്’ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു. അതിന് ഉപയോക്താവിെൻറ അറിവോ സമ്മതമോ വേണ്ട. പിന്നെ ചാരപ്പണി നടത്തുന്ന കമ്പനി പെഗാസസിനെ നിയന്ത്രിക്കും.
പാസ്വേർഡ്, കോൺടാക്ട് ലിസ്റ്റ്, കലണ്ടർ, അയച്ച സന്ദേശങ്ങൾ, വോയ്സ് കോളുകൾ എന്നിവയൊക്കെ ചോർത്തുന്നു. മൊബൈൽ ഫോണിലെ കാമറയും മൈക്രോേഫാണും ഓൺ ചെയ്യാനും ഫോൺ ഇരിക്കുന്ന സ്ഥലത്തിെൻറ ചിത്രങ്ങൾ എടുക്കാനും പരിസരത്തെ സംഭാഷണങ്ങൾ ചോർത്താനും സാധിക്കും. ലിങ്ക് ക്ലിക്ക് ചെയ്യാതെയും ചോർത്തൽ നടത്താൻ സാധിക്കുമെന്നാണ് വാട്സ്ആപ് ഹരജിയിൽ വിശദീകരിക്കുന്നത്. വാട്സ്ആപ്പിലേക്ക് അടിക്കുന്ന ഒരു മിസ്ഡ് കോൾ ബന്ധംപോലും ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ ചോർത്താനാവും. മൊബൈൽ ഫോണിൽനിന്ന് വാട്സ്ആപ്പിനു പുറമെ സ്കൈപ്, ടെലിഗ്രാം, വി ചാറ്റ്, ഫേസ്ബുക്ക് മെസഞ്ചർ, ഐ മെസേജ് എന്നിവ വഴി നടന്ന സംഭാഷണങ്ങളും ചോർത്താൻ പെഗാസസിനു ശേഷിയുണ്ട്.
നിരവധി അഭിഭാഷകർ, ദലിത് അവകാശ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവരുടെ ഫോണിൽ നിന്ന് വിവരങ്ങൾ ചോർന്നിട്ടുണ്ട്. മേയ് വരെയുള്ള രണ്ടാഴ്ചക്കാലം ഇവർ നിരീക്ഷണത്തിലായിരുന്നു. ഭിമ കൊറേഗാവ് കേസിലെ നിരവധി പ്രതികൾക്കുവേണ്ടി വാദിക്കുന്ന മനുഷ്യാവകാശ അഭിഭാഷകൻ നിഹാൽസിങ് റാത്തോഡ് ഈ ചാരവൃത്തിക്ക് വിധേയനായെന്നാണ് വിവരം.
സാമൂഹിക പ്രവർത്തകരായ ബേല ഭാട്ടിയ, ദിഗ്രിപ്രസാദ് ചൗഹാൻ, ആനന്ദ് തെൽതുബ്ദെ, മാധ്യമ പ്രവർത്തകൻ സിദ്ധാന്ത് സിബൽ എന്നിവരും ഉൾപ്പെടുന്നു. ‘നിങ്ങളുടെ തന്നെ സർക്കാറാണ് ഇതിനു പിന്നിലെന്ന് ഞങ്ങൾക്ക് ഉറപ്പാണ്’ എന്ന് ചാരവൃത്തി നടന്ന വിവരം അറിയിക്കാൻ തന്നെ വിളിച്ചയാൾ പറഞ്ഞുവെന്ന് ബേല ഭാട്ടിയ പറയുന്നു. ഇത്തരമൊരു ദുരുപയോഗത്തെക്കുറിച്ച് ഒരു വർഷം മുമ്പ് കാനഡയിലെ സൈബർ സുരക്ഷാ കൂട്ടായ്മയായ സിറ്റിസൺ ലാബ് സംശയം പ്രകടിപ്പിച്ചിരുന്നു. രാഷ്്ട്രീയ ലാക്കോടെയാണ് പ്രവർത്തനമെന്നും അഞ്ച് ഏജൻസികൾ ഏഷ്യയെ കേന്ദ്രീകരിക്കുന്നുണ്ടെന്നും അവരുടെ മുന്നറിയിപ്പിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.