Posted On
date_range Updated On
date_range ആന്ധ്രയിൽ കിങ് മേക്കറാവുക ജനസേനയെന്ന് പവൻ കല്യാൺ
ഹൈദരാബാദ്: ആന്ധ്രപ്രദേശ് തെരഞ്ഞെടുപ്പിൽ കിങ് മേക്കറാവുക ജനസേനയെന്ന് നടനും നേതാവുമായ പവൻ കല്യാൺ. അടുത്ത തെരഞ്ഞെടുപ്പിൽ ടി.ഡി.പിയും വൈ.എസ്.ആർ കോൺഗ്രസും തമ്മിലുള്ള പോരാട്ടത്തിന് ശേഷം ആര് സംസ്ഥാനം ഭരിക്കണമെന്നത് ജനസേന തീരുമാനിക്കുമെന്നും പവൻ കല്യാൺ പറഞ്ഞു.
കർണാടകക്ക് സമാനമാവും ആന്ധ്രയിലേയും രാഷ്ട്രീയ സാഹചര്യം. ആര് സർക്കാർ രുപീകരിക്കണമെന്ന് ജനസേന തീരുമാനിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ടി.ഡി.പിക്ക് 14 മുതൽ 16 ശതമാനം വരെ വോട്ട് വിഹിതത്തിൽ കുറവുണ്ടായെന്നും പവൻ കല്യാൺ ചൂണ്ടിക്കാട്ടി.
2009ലെ തെരഞ്ഞെടുപ്പിൽ പ്രജാരാജ്യം പാർട്ടി രുപീകരിച്ച് മൽസരിച്ചപ്പോൾ 25 ശതമാനം വോട്ടുകൾ നേടാൻ കഴിഞ്ഞിരുന്നു. ഇക്കുറി 175 സീറ്റുകളിലും മൽസരിക്കാനാണ് പാർട്ടി തീരുമാനമെന്നും പവൻ കല്യാൺ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.