Posted On
date_range Updated On
date_range ഭാര്യയെ കൈവിട്ട 45 പ്രവാസികളുടെ പാസ്പോർട്ട് റദ്ദാക്കി –മേനക ഗാന്ധി
ന്യൂഡൽഹി: ഭാര്യയെ കൈവിട്ട 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് റദ്ദാക്കിയതായി കേ ന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. ഭാര്യമാരെ ഉപേക്ഷിച്ച് പോകുന്ന പ്രവാസികളെ കണ്ടെത്താന്‍ വനിത-ശിശുവികസന മന്ത്രാലയം സെക്രട്ടറി രാകേഷ് ശ്രീവാസ്തവ അധ്യക്ഷനായ ഇൻറഗ്രേറ്റഡ് നോഡല്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നു.
ഏജൻസി നടത്തിയ അന്വേഷണത്തിെൻറ ഭാഗമായാണ് 45 പേർക്കെതിരെ നടപടിയെടുത്തതെന്ന് മന്ത്രി പറഞ്ഞു. പ്രവാസി ഭര്ത്താക്കന്മാര് ഉപേക്ഷിച്ചുപോയ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള ബില്ല് രാജ്യസഭയില്‍ സര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും പാസാക്കാൻ സാധിച്ചില്ലെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.