പറന്നുയരുന്നതിന് തൊട്ടുമുമ്പ് കോവിഡ് രോഗിയാണെന്ന് വെളിപ്പെടുത്തി യാത്രക്കാരൻ; വിമാനം വൈകി
ന്യൂഡൽഹി: പറന്നുയരുന്നതിന് തൊട്ടുമുമ്പ് യാത്രക്കാരിൽ ഒരാൾ കോവിഡ് രോഗിയാണെന്ന് വെളിപ്പെടുത്തിയതിനെ തുടർന്ന് വിമാനം വൈകി. മറ്റു യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് മുംബൈയിൽനിന്ന് പുണെയിലേക്ക് പുറപ്പെടാനൊരുങ്ങിയ ഇൻഡിഗോ വിമാനം തിരിച്ച് പാർക്കിങ് ബേയിൽ എത്തിച്ചത്.
പുണെയിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നതിന് മുമ്പ് യാത്രക്കാരിലൊരാൾ കാബിൻ ക്രൂവിനോട് കോവിഡ് പോസിറ്റീവാണെന്ന കാര്യം വെളിപ്പെടുത്തുകയായിരുന്നു. രോഗവിവരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അയാൾ കാണിച്ചുനൽകി. കാബിൻ ക്രൂ പൈലറ്റിനെ വിവരം അറിയിച്ചതോടെ ഗ്രൗണ്ട് കൺട്രോളർമാരെ വിവരം അറിയിച്ച് വിമാനം തിരിച്ച് പാർക്കിങ് ബേയിൽ എത്തിക്കുകയായിരുന്നു.
ആറുമുതൽ എട്ടുവരെ സീറ്റുകളിൽ ഇരിക്കുന്നവരോട് മറ്റൊരു കോച്ചിലേക്ക് മാറാൻ പൈലറ്റ് ആവശ്യപ്പെട്ടു. ഈ വരികളിെലാന്നായിരുന്നു കോവിഡ് രോഗിയുടെ സീറ്റ്. സീറ്റുകൾ അണുവിമുക്തമാക്കുകയും സീറ്റ് കവറുകൾ മാറുകയും ചെയ്തശേഷമാണ് യാത്രക്കാരെ തിരികെ സീറ്റുകളിൽ എത്തിച്ചത്. കൂടാതെ അടുത്തിരുന്ന യാത്രക്കാർക്ക് പി.പി.പി കിറ്റ് ധരിക്കാൻ നൽകുകയും ചെയ്തു. തുടർന്ന് വിമാനം പുണെയിലേക്ക് യാത്ര തിരിച്ചു. കോവിഡ് രോഗിയെ ആംബുലൻസിൽ ഡൽഹിയിലെ സഫർജങ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.