എയർ ഇന്ത്യ വിമാനത്തിൽ ക്രൂ അംഗത്തെ ആക്രമിച്ച യാത്രക്കാരൻ പിടിയിൽ

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ ക്രൂ അംഗത്തെ ശാരീരികമായി ആക്രമിച്ചയാൾ പിടിയിൽ. എ.ഐ 882 ഗോവ-ഡൽഹി വിമാനത്തിലാണ് സംഭവം. വിമാനം ഡൽഹിയിൽ ഇറങ്ങിയതിന് പിന്നാലെ യാത്രക്കാരനെ സുരക്ഷാ ജീവനക്കാർ അറസ്റ്റ് ചെയ്തു.

യാത്രക്കാർ മോശമായി പെരുമാറിയ നിരവധി സംഭവങ്ങൾ എയർ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് കടുത്ത നടപടിയുമായി കമ്പനി രംഗത്തെത്തുന്നത്. ക്രൂ അംഗത്തിനെതിരെ മോശം വാക്കുകൾ പ്രയോഗിച്ച യാത്രക്കാരൻ പിന്നീട് ശാരീരികമായി ആക്രമിച്ചുവെന്നും വിമാന കമ്പനി അറിയിച്ചു. തുടർന്ന് വിമാനം ലാൻഡ് ചെയ്തയുടൻ ഇയാളെ സുരക്ഷാ ജീവനക്കാർക്ക് കൈമാറി. വിവരം ഡി.ജി.സി.എയും അറിയിച്ചിട്ടുണ്ടെന്ന് വിമാന കമ്പനി വ്യക്തമാക്കി.

ക്രൂ അംഗങ്ങളുടെ സുരക്ഷ തങ്ങളെ സംബന്ധിച്ചടുത്തോളം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അ​ക്രമത്തിനിരയായ ക്രൂ അംഗത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും കമ്പനി അറിയിച്ചു. നേരത്തെ ഡൽഹി-ലണ്ടൻ വിമാനത്തിൽ വനിത ജീവനക്കാരിയോട് മോശമായി പെരുമാറിയ യാത്രക്കാരന് എയർ ഇന്ത്യ രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Tags:    
News Summary - Passenger Assaults Air India Crew Member On Board Goa-Delhi Flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.