Posted On
date_range Updated On
date_range പാർട്ടിയാണ് സർക്കാരിനെക്കാൾ വലിയത് -യു.പി ബി.ജെ.പി നേതാവ്
ലഖ്നോ: പാർട്ടിയാണ് സർക്കാരിനെക്കാൾ വലിയതെന്ന് ഉത്തർപ്രദേശ് ഡെപ്യൂട്ടി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. യു.പിയിൽ ബി.ജെ.പി പുതിയ പാർട്ടി നേതാവിനെ നിയമിക്കാനൊരുങ്ങുന്നതിനിടെയാണ് കേശവ് പ്രസാദ് മൗര്യയുടെ പ്രസ്താവന. അതേസമയം, ഇതെകുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ മൗര്യ തയാറായില്ല.
ഒ.ബി.സി നേതാവായ മൗര്യ 2017ലെ തെരഞ്ഞെടുപ്പ് കാലത്ത് യു.പി ബി.ജെ.പി നേതാവായി പ്രവർത്തിച്ചിട്ടുണ്ട്. 2024 ൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ബി.ജെ.പി നേതാവിന്റെ നിയമനത്തിനും ഏറെ പ്രാധാന്യമുണ്ട്. മന്ത്രിസഭാംഗമായതിനെ തുടർന്ന് സ്വതന്ത്ര ദേവ് സിങ് പാർട്ടി നേതൃസ്ഥാനം ഒഴിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.