അറസ്റ്റ് ചെയ്യുന്ന വ്യക്തിയെ കാരണം രേഖാമൂലവും മനസ്സിലാകുന്ന ഭാഷയിലും അറിയിക്കണം: സുപ്രീം കോടതി
ന്യൂഡൽഹി: അറസ്റ്റിലായ വ്യക്തിക്ക് അറസ്റ്റിന്റെ കാരണങ്ങൾ രേഖാമൂലവും അവർക്ക് മനസ്സിലാകുന്ന ഭാഷയിലും അന്വേഷണ ഏജൻസികൾ നൽകണമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഉജ്ജൽ ഭൂയാൻ, അതുൽ ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. പഞ്ചാബിലെ ശിരോമണി അകാലിദൾ നേതാവിന്‍റെ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇത്തരമൊരു നിർദേശം നൽകിയത്.
കുറ്റകൃത്യത്തിന്റെ സ്വഭാവമോ ഗൗരവമോ നോക്കാതെ, ഭരണഘടനയുടെ ആർട്ടിക്കിൾ 22(1) ഉറപ്പുനൽകുന്ന ഈ സുരക്ഷാ മുൻകരുതൽ ഏവർക്കും ബാധകമാണെന്ന് കോടതി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (PMLA), യു.എ.പി.എ (UAPA) തുടങ്ങിയ പ്രത്യേക നിയമങ്ങൾ പ്രകാരമുള്ള അറസ്റ്റുകൾക്കും ഈ വ്യവസ്ഥ ബാധകമാണെന്ന് കോടതി ഓർമ്മിപ്പിച്ചു.
ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുന്നതിന്‍റെ കാരണം രേഖാമൂലം എഴുതി നൽകുകയും വ്യക്തിക്ക് മനസിലാകുന്ന ഭാഷയിൽ അറിയിക്കുകയും വേണം. ഈ സുപ്രധാന വിധിയോടുകൂടി രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശങ്ങൾ കൂടുതൽ ശക്തമായി സംരക്ഷിക്കപ്പെടുമെന്നാണ് കോടതി വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.