Posted On
date_range Updated On
date_range തിരുപ്പതിയിൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ചിലധികം മരണം; നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നു
അമരാവതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക് സമീപം ശ്രീ സിറ്റിയിൽ സ്വകാര്യ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചിലധികം പേർ മരിച്ചു. പത്തിലധികം തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്. ടിൽ ഹെൽത്ത് കെയർ എന്ന ഫാക്ടറിയിലാണ് ്അപകടം ഉണ്ടായത്. രാത്രി ഷിഫ്റ്റിനിടെയാണ് സംഭവം.
ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഫാക്ടറിക്കുള്ളിൽ വൻ തീപിടിത്തമുണ്ടാവുകയും സ്ഫോടന സമയത്ത് ജോലിയിലുണ്ടായിരുന്ന നിരവധി തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ കുടുങ്ങുകയുമായിരുന്നു. രക്ഷാസേന സംഭവസ്ഥലത്തെത്തി ഫാക്ടറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനും പുറത്തെത്തിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.