നിർത്തിയിട്ട ഇലക്​ട്രിക്​ സ്കൂട്ടറിന് തീപിടിച്ചു

ചെന്നൈ: തിരുച്ചിക്ക്​ സമീപം കടക്ക്​ മുന്നിൽ നിർത്തിയിട്ടിരുന്ന ഇലക്​ട്രിക്​ സ്കൂട്ടർ പൊടുന്നനെ തീപിടിച്ചത്​ പരിഭ്രാന്തി പരത്തി. സമീപവാസികൾ വെള്ളമൊഴിച്ചാണ്​ തീകെടുത്തിയത്​. വാഹനം പൂർണമായും കത്തി നശിച്ചു.

സിംഗപ്പൂരിൽ ഇലക്​ട്രീഷ്യനായി ജോലി ചെയ്യുന്ന മണപാറ ആനമ്പട്ടി പടുകൈകുളം മുരുകേശൻ അഞ്ച്​ മാസം മുൻപ്​ അവധിക്ക്​ നാട്ടിൽ വന്നപ്പോഴാണ്​ ഇലക്​ട്രിക്​ സ്കൂട്ടർ വാങ്ങിയത്​. ശനിയാഴ്ച മുരുകേശൻ സിംഗപ്പൂരിലേക്ക്​ മടങ്ങി. തന്‍റെ സുഹൃത്തായ ബാലുവിന്‍റെ കടക്ക്​ മുന്നിലാണ്​ സ്കൂട്ടർ നിർത്തിയിട്ടിരുന്നത്​.

തിങ്കളാഴ്ച രാവിലെ സ്കൂട്ടറിൽനിന്ന്​ പുക ഉയർന്നു. അൽപനിമിഷങ്ങൾക്കുള്ളിൽ പൂർണമായും കത്തി നശിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വെല്ലൂരിന്​ സമീപം ഇലക്​ട്രിക്​ സ്കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ച്​ വീടിന്​ തീപിടിച്ച്​ അച്ചനും മകളും മരിച്ചിരുന്നു.

Tags:    
News Summary - parked electric scooter caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.