പിഞ്ചുകുഞ്ഞിനെ വിഷം നല്‍കി കൊന്നു; മാതാപിതാക്കൾ അറസ്റ്റില്‍

ചെന്നൈ: തമിഴ്​നാട്ടിലെ മധുരയിൽ ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ മാതാപിതാക്കൾ എരിക്ക്​ മരത്തി​​െൻറ കറ നൽകി കെ ാന്നു. സംഭവത്തിൽ മധുര പുല്ലനേരി ഗ്രാമത്തിലെ വൈര മുരുകൻ(32) ഭാര്യ സൗമ്യ(22), വൈര മുരുക​​െൻറ പിതാവ്​ സിങ്കതേവർ എന്നിവരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

പൊലീസ്​ പറയുന്നത്​: വൈര മുരുകൻ-സൗമ്യ ദമ്പതികളുടെ ആദ്യ കുഞ്ഞ്​ പെണ്ണാണ്​. രണ്ടാമതും പെൺകുട്ടി ജനിച്ചതിൽ ഇവർ നിരാശരായിരുന്നു. 30 ദിവസം പ്രായമായ രണ്ടാമത്തെ കുഞ്ഞിനെ എരുക്കുമരത്തി​​െൻറ ഇല പറിക്കുമ്പോൾ ലഭിക്കുന്ന കറ നൽകി കൊലപ്പെടു​ത്തുകയായിരുന്നു. കൊലക്ക്​ ശേഷം കുട്ടിയുടെ മൃതദേഹം വീട്ടുമുറ്റത്തു തന്നെ കുഴിച്ചിട്ടു.

മാർച്ച് രണ്ടാം തിയതിയാണ്​ കുഞ്ഞിനെ കാണാനില്ലെന്ന വിവരം അയൽവാസികൾ ശ്രദ്ധിക്കുന്നത്​. സംശയം തോന്നിയ ഇവർ പൊലീസിൽ വിവരം അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കുഞ്ഞി​​െൻറ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക​കരിച്ചതായി കണ്ടെത്തുകയും മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Tags:    
News Summary - Parents kill month-old baby girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.