വോട്ടിന് നോട്ട് പരാമര്‍ശം: പരീകര്‍ക്ക് വീണ്ടും നോട്ടീസ്

ന്യൂഡല്‍ഹി: വോട്ടിന് പണം വാങ്ങാമെന്ന രീതിയില്‍  ഗോവയില്‍ പ്രചാരണത്തിനിടെ പ്രസംഗിച്ച പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ കുരുക്കില്‍. പരാതിയത്തെുടര്‍ന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ മന്ത്രിക്ക് വീണ്ടും നോട്ടീസ് അയച്ചു. നാളെയോടെ മറുപടി നല്‍കണമെന്നാണ് ആവശ്യം. ജനുവരി 29ന് ഗോവയിലെ സെന്‍റ് ക്രൂസ് മണ്ഡലത്തിലെ ചിമ്പലിലാണ് പരീകര്‍ വിവാദ പ്രസ്താവന നടത്തിയത്. 
‘ചിലര്‍ മാസം ആയിരമോ മുവായിരമോ നിങ്ങള്‍ക്ക് നല്‍കിയേക്കാം, എന്നാല്‍ ഞങ്ങള്‍ 1500 രൂപ വീതം  തരും, പിന്നീടത് 90000 ആയി വര്‍ധിക്കും’ എന്ന പ്രസ്താവനക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമാണ് പരാതി നല്‍കിയത്. 
 

Tags:    
News Summary - pareekar case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.