സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളറെ നാലു മണിക്കൂർ ചോദ്യം ചെയ്തു
ന്യൂഡൽഹി: ചോദ്യേപപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളറെ ഡൽഹി ക്രൈംബ്രാഞ്ച് നാലു മണിക്കൂർ ചോദ്യം ചെയ്തു. ചോർന്ന ചോദ്യ പേപ്പർ 1000ഒാളം കുട്ടികൾക്ക് ലഭിച്ചുെവന്നാണ് പൊലീസ് പറയുന്നത്.
ചോദ്യേപപ്പറുകൾക്ക് എന്തെല്ലാം സുരക്ഷ ഒരുക്കിയിരുന്നു, എങ്ങനെയാണ് ഇവ അച്ചടിച്ചത്, എങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയത് തുടങ്ങിയ കാര്യങ്ങളാണ് പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന രണ്ടു ഉദ്യോഗസ്ഥരോടും നാലു മണിക്കൂർ ചോദ്യം ചെയ്യലിനിടെ അന്വേഷിച്ചത്. ചോദ്യ പേപ്പർ 35000 രൂപക്ക് വിറ്റതായും ഇത് 5000 രൂപക്ക് മറിച്ചുവിറ്റതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.െഎ.ആർ പ്രകാരം പൊലീസിനും സി.ബി.എസ്.ഇ അധികൃതർക്കും പരീക്ഷക്ക് രണ്ട് ദിവസം മുമ്പ് തന്നെ ചോർന്ന ചോദ്യേപപ്പർ ലഭിച്ചിരുന്നുവെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.