മുംബൈയിലെ ജനവാസമേഖലയിൽ പുള്ളിപ്പുലിയിറങ്ങി

മുംബൈ: മുംബൈയിലെ കല്യാണിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ജനാലയിലൂടെ കെട്ടിടത്തിനുള്ളിലേക്ക് ചാടിയ പുലിയെ കണ്ട് ആളുകൾ പരിഭ്രാന്തിയിലായ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.  പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. പലരും പുലി ആക്രമിക്കാൻ ശ്രമിക്കുമെന്ന് ഭയന്ന് കൈയിൽ വടി കരുതിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ നാസിക്കിലും ഇന്നലെ പുള്ളിപ്പുലിയെ കണ്ടിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് പുലിയെ കൂട്ടിലാക്കിയത്.

Tags:    
News Summary - Panic as leopard attacks 3 in residential area near mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.