ചന്നുലാൽ മിശ്രയുടെ മകൾ കോവിഡ്​ ബാധിച്ച്​ മരിച്ചു; യു.പി ആശുപത്രിക്കെതിരെ കുടുംബം

ലഖ്​നോ: പദ്​മ വിഭൂഷൺ ജേതാവ്​ ചന്നുലാൽ മിശ്രയുടെ മകൾ കോവിഡ്​ ബാധിച്ച്​ മരിച്ചതിന്​ പിന്നാലെ ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം. ചന്നുലാൽ മിശ്രയുടെ മകൾ സംഗീതയാണ്​ കോവിഡ് ബാധിച്ച്​ ഉത്തർപ്രദേശിലെ​ വാരാണസിയിലെ ആശുപത്രിയിൽവെച്ച്​ മരിച്ചത്​.

ഏപ്രിൽ 26ന്​ മിശ്രയുടെ ഭാര്യ മനോരമ മിശ്ര കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു. വാരാണസി​യിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു 76കാരിയുടെ അന്ത്യം. അതിനുപിന്നാലെ മേയ്​ ഒന്നിനായിരുന്നു ​സംഗീതയുടെ മരണം.

ആശുപത്രി സൗകര്യങ്ങളുടെ അപര്യാപ്​തതയും കെടുകാര്യസ്​ഥതയുമാണ്​ സംഗീതയുടെ മരണത്തിന്​ ഉത്തരവാദിയെന്ന്​ ചൂണ്ടിക്കാട്ടി മിശ്രയുടെ ഇളയമകൾ നമ്രത രംഗത്തെത്തി. ആശുപത്രി പരിസരത്ത്​ സംഘർഷാവസ്​ഥ സൃഷ്​ടിക്കുകയും ചെയ്​തു.

സംഗീത മരിച്ച്​ രണ്ടുദിവസം കഴിഞ്ഞിട്ടും മരണവിവരം, മറ്റു രേഖകൾ, സി.സി.ടി.വി ദൃശ്യങ്ങൾ തുടങ്ങിയവ കൈമാറാൻ ആശുപത്രി അധികൃതർ തയാറായിരുന്നില്ല. ഇതിൽ പ്രകോപിതയായ നമ്രത ആശുപത്രിയിലെത്തുകയും ബഹളം വെക്കുകയുമായിരുന്നു.

ആശുപത്രി അധികൃതരുടെ അനാസ്​ഥയാണ്​ മരണകാരണമെന്നും രോഗികളെ കൊള്ളയടിക്കുകയാണെന്നും അവർ പറഞ്ഞു. ഒരു മണിക്കൂറോളം അവിടെ സംഘർഷാവസ്​ഥ നിലനിന്നു. പിന്നീട്​ ആശുപത്രിക്കെതിരെ പരാതി നൽകാൻ പോകുകയായിരുന്നു.

ഛർദ്ദിയും പനിയും തുടങ്ങിയതോടെ ഒന്നരലക്ഷം രൂപ കെട്ടിവെച്ചാണ്​ സംഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. തുടർന്ന്​ കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംഗീതയുടെ സി.സി.ടി.വി ദൃ​ശ്യങ്ങൾ കൈമാറാമെന്ന്​ അധികൃതർ നമ്രതക്ക്​ ഉറപ്പുനൽകി. കൂടാതെ സംഗീതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ, ഏപ്രിൽ 29ന്​ സംഗീതയുടെ ആരോഗ്യനില മോശമാണെന്ന്​ കുടുംബത്തെ അധികൃതർ അറിയിക്കുകയായിരുന്നു. ബന്ധുക്കൾ ആശുപത്രിയിലെത്തിയപ്പോഴേക്കും സംഗീത മരിച്ചിരുന്നു. ആശുപത്രി അധികൃതരോട്​ നിരന്തരം ആവശ്യപ്പെട്ടതിന്​ ശേഷമാണ്​ സംഗീതയുടെ മൃതദേഹം കുടുംബത്തിന്​ കാണിക്കാൻ തയാറായത്​. എന്നാൽ രോഗിയുടെ മറ്റു വിവരങ്ങൾ കൈമാറാൻ അധികൃതർ തയാറായിരുന്നില്ല. ഇതോടെയാണ്​ കുടുംബം ആശുപത്രിയുടെ അധികൃതരു​ടെ അനാസ്​ഥയാണ്​ മരണത്തിലേക്ക്​ നയിച്ചതെന്ന ആരോപണവുമായെത്തിയത്​.

ഹിന്ദുസ്​ഥാനി ക്ലാസിക്കൽ സംഗീതജ്ഞനായ ചന്നുലാൽ മിശ്ര 2014ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർ​േദശകൻ കൂടിയായിരുന്നു.

Tags:    
News Summary - Pandit Chhannulal Mishra's daughter dies of Covid, family accuses Varanasi hospital of negligence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.