Posted On
date_range Updated On
date_range കശ്മീരിൽ പ്രാദേശിക നേതാവ് വെടിയേറ്റു മരിച്ചു
ശ്രീനഗർ: ജമ്മു-കശ്മീരിലെ കുൽഗാമിൽ പഞ്ചായത്ത് അംഗത്തെ അജ്ഞാതർ വെടിവെച്ചുകൊന്നു. ഷാലിപോറയിൽ ബുധനാഴ്ച രാത്രി വീട്ടിൽ അതിക്രമിച്ച് കയറിയ മുഖംമൂടി സംഘമാണ് അബ്ദുൽ മജീദ് ദറിനു നേരെ വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞവർഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പി.ഡി.പി ടിക്കറ്റിലാണ് പഞ്ചായത്ത് അംഗമായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി കൊലപാതകത്തെ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.