പ്രതീകാത്മക ചിത്രം

ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ; ജയ്ശെ മുഹമ്മദ് ഭീകരനെ വധിച്ചു

ജമ്മു: ജമ്മു കാശ്മീരിലെ കത്വാ ജില്ലയിൽ സുരക്ഷാസേനയുടെയും സി.ആർ.പി.എഫിന്‍റെയും ജമ്മു കാശ്മീർ പൊലീസിന്‍റെയും സംയുക്ത സംഘം ജയ്ശെ മുഹമ്മദ് ഭീകരനെ വധിച്ചു. മേഖലയിൽ തിരച്ചിൽ തുടരുകയാണ്. ഇന്‍റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഭീകരനെ വധിച്ചത്.

വ്യാഴാഴ്ച്ച പാക് ഭീകരരുമായി കിഷ്ത്വാർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് പരിക്കേറ്റിരുന്നു. തുടർന്ന് മേഖലയിലേക്ക് കൂടുതൽ സൈന്യത്തെ അയച്ചതായി അധികൃതർ പറഞ്ഞു. ജനുവരി 18നും19നും സിങ്പുര മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 10 സൈനികർക്കും പരിക്കേറ്റിരുന്നു.

ഇതിന് പിന്നാലെയാണ് ഭീകരർക്കായി ശക്തമായ തിരച്ചിൽ ആരംഭിച്ചത്. ഈ വർഷം ജമ്മു മേഖലയിൽ ഉണ്ടായ അഞ്ചാമത്തെ ഏറ്റുമുട്ടലാണിത്. 

Tags:    
News Summary - Pakistani terrorist killed in army-police joint operation in Jammu and Kashmir's Kathua

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.