Posted On
date_range Updated On
date_range മാൻകോട്ട് സെക്ടറിൽ വീണ്ടും പാക് വെടിവെപ്പ്; ഇന്ത്യൻ സേന തിരിച്ചടിച്ചു
പൂഞ്ച്: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പാകിസ്താൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ മാൻകോട്ട് സെക്ടറിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്.
പുലർച്ചെ 5.15ന് ചെറിയ ആയുധങ്ങളും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക് വെടിവെപ്പ് എന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.
സെപ്റ്റംബർ 26നും പൂഞ്ച് ജില്ലയിലെ മാൻകോട്ട്, രജൗറി ജില്ലയിലെ നൗഷാര സെക്ടറുകളിൽ പാകിസ്താൻ സൈന്യം വെടിവെപ്പ് നടത്തിയിരുന്നു.
പൂഞ്ചിലെ ദേഗ് വാർ, മാൾട്ടി സെക്ടറുകളിലും പാകിസ്താന് വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.