Posted On
date_range Updated On
date_range പാകിസ്താന്‍ വിട്ടയച്ച മത്സ്യത്തൊഴിലാളികള്‍ ഇന്ത്യയിലത്തെി
അമൃത്സര്‍: രണ്ടു ദിവസം മുമ്പ് പാകിസ്താന്‍ ജയിലില്‍നിന്ന് മോചിപ്പിച്ച 218 മത്സ്യത്തൊഴിലാളികളെ അതിര്‍ത്തിവഴി ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷന്‍ അടിയന്തര യാത്രാരേഖകള്‍ അനുവദിച്ചതോടെ 218 പേരും വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലത്തെി. ഇന്ത്യയോടുള്ള സൗഹൃദ സമീപനത്തിന്‍െറ ഭാഗമായി 12 ദിവസത്തിനുള്ളില്‍ 439 മത്സ്യത്തൊഴിലാളികളെ വിട്ടിരുന്നു. അറബിക്കടലില്‍ സമുദ്രാതിര്‍ത്തി കടന്നപ്പോഴാണ് കഴിഞ്ഞവര്‍ഷം തൊഴിലാളികളെ പാകിസ്താന്‍ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.