പഞ്ചാബ്​ അതിർത്തിയിൽ വീണ്ടും പാക്​ ഡ്രോൺ

ന്യൂഡൽഹി: പഞ്ചാബിലെ ഫിറോസ്പുർ ജില്ലയിൽ വീണ്ടും പാകിസ്​താ​​െൻറ ആളില്ലാ വിമാനം കണ്ടെത്തിയതായി ബി.എസ്​.എഫ്​. അടുത്ത മൂന്നു ദിവസങ്ങൾക്കുള്ളിൽ ഇത്​ രണ്ടാം തവണയാണ്​ പഞ്ചാബ്​ അതിർത്തിയിൽ ഡ്രോൺ കണ്ടെത്തുന്നത്​.

രാവിലെ 7.20 ഓടെ ഹസാർസിങ്​ വാല ഗ്രാമത്തിലും 10.10 ഓടെ തെൻഡിവാല ഗ്രാമത്തിലുമാണ്​ ഡ്രോൺ കണ്ടതെന്ന്​ ബി.എസ്​.എഫ്​ വൃത്തങ്ങൾ അറിയിച്ചു.

തിങ്കളാഴ്​ച രാത്രി അതിർത്തിയോട്​ ചേർന്ന പ്രദേശത്ത്​ മൂന്നു തവണ പാക്​ ഡ്രോൺ പറന്നത്​ ബി.എസ്​.എഫ്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. വീണ്ടും ഇതേ ദിശയിൽ നിന്നാണ്​ ഡ്രോൺ എത്തിയത്​​. സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും വിശദാംശങ്ങൾ അറിയാൻ ബി.എസ്​.എഫുമായി ബന്ധപ്പെടുമെന്നും പൊലീസ്​ ജില്ലാ സൂപ്രണ്ട്​ സുഖ്​വീന്ദർ സിങ്​ അറിയിച്ചു.

കഴിഞ്ഞമാസം പഞ്ചാബ്​ അതിർത്തിയിൽ താഴ്​ന്നു പറന്ന പാക്​ ഡ്രോൺ എ.കെ 47 തോക്കും ഗ്രനേഡും സാറ്റലൈറ്റ്​ ഫോണും താഴേക്ക്​ വർഷിക്കാൻ ശ്രമിച്ചതായും പൊലീസ്​ റിപ്പോർട്ടുണ്ടായിരുന്നു. ഡ്രോണുകൾക്ക്​ അഞ്ചു കിലോയോളം ഭാരം വഹിക്കാൻ കഴിവുണ്ട്​.

Tags:    
News Summary - Pakistan Drone Spotted Over Punjab Again - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.