പൂഞ്ചിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു

പൂഞ്ച്: വെടിനിർത്തൽ കരാർ ലംഘിച്ച് രാജ്യാന്തര അതിർത്തിയിൽ പാകിസ്താൻ നടത്തിയ വെടിവെപ്പിൽ 15കാരിക്ക് പരിക്ക്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഷഹ്പൂരിലാണ് പാക് സൈന്യം ഏകപക്ഷീയമായ വെടിവെപ്പ് നടത്തിയത്. മോട്ടാർ ഷെല്ലുകളും ചെറിയ തോക്കുകളും ഉപയോഗിച്ചായിരുന്നു പാക് ആക്രമണം.  

വെടിവെപ്പിൽ പരിക്കേറ്റ ഷഹനാസ് ബാനോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യൻ സേന ശക്തമായ നിലയിൽ പ്രത്യാക്രമണം നടത്തി വരികയാണ്. 

സാംബ സെക്ടറിൽ അതിർത്തി രക്ഷാസേന പാക് സൈന്യം നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം തകർത്തിരുന്നു. ഈ സംഭവത്തിന് ശേഷം രണ്ടു ദിവസം കഴിഞ്ഞാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. 

ജനുവരി 31ന് പൂഞ്ച് ജില്ലയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. 
 

Tags:    
News Summary - Pakistan army violates ceasefire in Poonch; 15 Year old Girl Injured -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.