പാകിസ്താന്‍ വ്യോമാതിർത്തി വിലക്ക്; എയർ ഇന്ത്യക്ക് 600 മില്യൺ ഡോളർ നഷ്ടമാകും

ന്യൂ​ഡ​ൽ​ഹി: പാകിസ്താന്‍ വ്യോമാതിർത്തിയിൽ ഒരു വർഷത്തേക്ക് വിലക്ക് നീണ്ടുനിൽക്കുകയാണെങ്കിൽ എയർ ഇന്ത്യക്ക് ഏകദേശം 600 മില്യൺ ഡോളർ നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ടാറ്റ ഗ്രൂപ്പ് റൺ സർക്കാറിന് കത്ത് അയച്ചിട്ടുണ്ട്.

സാമ്പത്തിക തകർച്ചക്ക് അനുപാതികമായി ഒരു സബ്സിഡി മോഡൽ സർക്കാറിനോട് എയർ ഇന്ത്യ ആവശ്യപ്പെട്ടു. വ്യോമയാന മന്ത്രാലയത്തിന് അയച്ച കത്തിലാണ് ഈ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞയാഴ്ച പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി വ്യോമപാത അടച്ചതിനെത്തുടർന്ന് ഉയർന്ന ഇന്ധനച്ചെലവാണ് വിമാനകമ്പനികൾ നേരിടുന്നത്. ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താൻ വ്യോമപാതയിൽ വിലക്കേർപ്പെടുത്തിയതിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ ഈ നടപടി സ്വീകരിച്ചത്.

പാകിസ്താന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്കും പാകിസ്താനിലേക്ക് സര്‍വിസ് നടത്തുന്ന കമ്പനികള്‍ക്കും ഇനി ഇന്ത്യൻ വ്യോമപാത ഉപയോഗിക്കാനാകില്ല. പാകിസ്താന്‍റെ യാത്ര, സൈനിക വിമാനങ്ങൾക്ക് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകേണ്ടെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. പാകിസ്താൻ വിമാനങ്ങൾ ഇന്ത്യ കടന്നാണ് തെക്കൻ ഏഷ്യയിലേക്കും തെക്കു കിഴക്കൻ ഏഷ്യയിലേക്കും മറ്റും പോകുന്നത്.

Tags:    
News Summary - Pakistan airspace ban: Air India to lose 600 million Dollar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.