ഇന്ത്യ -നേപ്പാള്‍ അതിര്‍ത്തിയില്‍ അഞ്ചംഗ പാക് കുടുംബം കസ്റ്റഡിയില്‍

ബഹറായിച്ച് (യു.പി):  ഇന്ത്യ -നേപ്പാള്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടന്ന അഞ്ചംഗ പാക് കുടുംബത്തെ റുപൈദിഹ ഗ്രാമത്തില്‍  കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

ആവശ്യമായ രേഖകളില്ലാതെ വന്ന  ആഷിഖ് ഹുസൈന്‍ (45), ഭാര്യ ഷക്കീല (45), മക്കളായ മറിയം (11), അയാന്‍ (ആറ്), അബ്ദുല്‍ (അഞ്ച്) എന്നിവരെയാണ്  റുപൈദിഹ ചെക്ക്പോസ്റ്റില്‍ തടഞ്ഞതെന്ന് പൊലീസ് സൂപ്രണ്ട് സലിക്രം വര്‍മ പറഞ്ഞു.

പാകിസ്താന്‍ പാസ്പോര്‍ട്ടുള്ള തങ്ങള്‍ കാഠ്മണ്ഡുവില്‍ നേപ്പാള്‍ വിസയെടുത്ത് എത്തിയതാണെന്നും അവിടെനിന്ന് കശ്മീരിലേക്ക് പോവുകയാണെന്നും ചോദ്യം ചെയ്യലില്‍ ആഷിഖ് ഹുസൈന്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - pak family Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.