ചെന്നൈ: മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ. അബ്ദുൽ കലാമിന്‍റെ പേരിൽ കോളജ് സ്ഥാപിക്കുമെന്ന് തമിഴ്നാട് സർക്കാർ. തമിഴ്നാട് നിയമസഭയിൽ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഒ. പന്നീർശെൽവം അവതരിപ്പിച്ച 2019-20 വർഷത്തെ ബജറ്ററിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കലാമിന്‍റെ ജന്മദേശമായ രാമേശ്വരം ജില്ലയിലാണ് കലാമിന്‍റെ പേരിൽ സംസ്ഥാന സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് സ്ഥാപിക്കുക. ഡോ. എ.പി.ജെ. അബ്ദുൽ കലാം ആർട്സ് ആൻഡ് സയൻസ് കോളജ് എന്നാവും കോളജിന് പേര് നൽകുക.
അണ്ടർ ഗ്രൗഡ്, മൾട്ടി ലെവൽ പാർക്കിങ് സൗകര്യങ്ങൾ കോളജിലുണ്ടാകും. ഇവിടെ രണ്ട് ലക്ഷം നാലു ചക്രവാഹനങ്ങളും അത്രത്തോളം ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാൻ സാധിക്കുമെന്നും ഒ. പന്നീർശെൽവം പ്രസംഗത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.