Posted On
date_range Updated On
date_range കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണം, യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്ന് പി. ചിദംബരം
ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന് മുതിർന്ന നേതാവ് പി. ചിദംബരം. പാർട്ടി ഭരണഘടന പ്രകാരം 12 അംഗങ്ങളെ തെരഞ്ഞെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവർത്തന സമിതിയിൽ യുവാക്കൾക്ക് പ്രാതിനിധ്യം നൽകണം. തനിക്ക് വ്യക്തിപരമായ മോഹങ്ങളില്ലെന്നും ചിദംബരം വ്യക്തമാക്കി.
നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതിയിലും സ്റ്റീയറിങ് കമ്മിറ്റിയിലും അംഗമാണ് ചിദംബരം. ചിദംബരത്തെ പ്രവർത്തക സമിതിയിലേക്ക് വീണ്ടും നാമനിർദേശം ചെയ്യുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.