സമ്പദ്​വ്യവസ്ഥ ശക്​തമെങ്കിൽ ബാങ്കുകളിൽ മൂലധനസമാഹരണം നടത്തുന്നതെന്തിന്​– ചിദംബരം

ന്യൂഡൽഹി: രാജ്യത്തെ സമ്പദ്​വ്യവസ്ഥ ശക്​തമെങ്കിൽ ബാങ്കുകളിൽ മൂലധനസമാഹരണം നടത്തുന്നതെന്തിനെന്ന്​ മുൻ ധനമന്ത്രി പി.ചിദംബരം. ബാങ്കുകളിൽ മൂലധനസമാഹരണത്തിനായി പ്രഖ്യാപിച്ച ഭാരത്​മാല പദ്ധതിക്കെതിരെയാണ്​ ചിദംബരം രംഗത്തെത്തിയിരിക്കുന്നത്​. നോട്ട്​ പിൻവലിക്കലും ജി.എസ്​.ടിയും ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്നും ചിദംബരം പറഞ്ഞു.

2004-2009 കാലയളവിൽ 8.5 ശതമാനം വളർച്ച ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിലുണ്ടായിരുന്നു. എന്നാൽ 2014ന്​ ശേഷം അത്​ വൻതോതിൽ കുറയുകയായിരുന്നു. നോട്ട്​ പിൻവലിക്കലാണ്​ സമ്പദ്​വ്യവസ്ഥയുടെ തകർച്ചക്ക്​ കാരണം. നോട്ട്​ പിൻവലിക്കലി​​െൻറ ഒരു ലക്ഷ്യവും സർക്കാറിന്​ നേടാൻ സാധിച്ചിട്ടില്ല. തീരുമാനത്തിന്​ ശേഷം കള്ളപ്പണമൊന്നും കണ്ടെത്താൻ ​​ കഴിഞ്ഞില്ല. കൊതുകുണ്ടെന്ന്​ കരുതി വീട്​ തന്നെ കത്തിക്കുന്നതിന്​ തുല്യമാണ്​ സർക്കാറി​​െൻറ ഇപ്പോഴത്തെ നടപടികളെന്ന്​ ചിദംബരം പരിഹസിച്ചു.

നോട്ട്​ നിരോധനത്തി​​െൻറ തകർച്ചയിൽ നിന്ന്​ സമ്പദ്​വ്യവസ്ഥ കരകയറുന്നതിന്​ മുമ്പ്​ രാജ്യത്ത്​ ജി.എസ്​.ടി നടപ്പിലാക്കി. വിവിധ  സ്ലാബുകളുള്ള ഇൗ നികുതിയെ  ജി.എസ്​.ടിയെന്ന്​ വിളിക്കാൻ സാധിക്കില്ലെന്നും മറ്റെന്തെങ്കിലും പേരിട്ട്​ വിളിക്കണമെന്നും ചിദംബരംപറഞ്ഞു.
 

Tags:    
News Summary - P Chidambaram targets govt: ‘If economy is strong, why announce recapitalisation?’-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.