ന്യൂഡൽഹി: സാമ്പത്തികരംഗം മോശമായി കൈകാര്യം ചെയ്യുക വഴി ജനജീവിതം ദുസ്സഹമാക്കിയ മോദിസർക്കാറിനെതിരെ 10 ഇന കുറ്റപത്രവുമായി മുൻധനമന്ത്രി പി. ചിദംബരം. സമ്പദ്വ്യവസ്ഥയുടെ നാലു ചക്രങ്ങളിൽ മൂന്നും പഞ്ചറായി. കയറ്റുമതിയിൽ വളർച്ചയില്ല. സ്വകാര്യ നിക്ഷേപം വരുന്നില്ല. സ്വകാര്യ ഉപഭോഗം ഉയരുന്നില്ല. സർക്കാറിെൻറ ചെലവു മാത്രമാണ് ഉയർന്നു നിൽക്കുന്നത്.
പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവക്ക് കൃത്രിമമായി ഉണ്ടാക്കിയ വിലക്കയറ്റം കടുത്ത പ്രയാസമാണ് വരുത്തിവെച്ചത്. ഇപ്പോൾ ഇന്ധന വില ഉയർന്നു നിൽക്കുന്നതിന് ഒരു കാരണവുമില്ല. ഉപയോക്താക്കളുടെ നിസഹായത ചൂഷണം ചെയ്യുകയാണ്.
കർഷക രോഷം തെരുവിൽ പ്രകടമാണ്. കൃഷി ലാഭകരമല്ലാതായി. കൂലി മാറ്റമില്ലാതെ നിൽക്കുന്നു. മിനിമം താങ്ങുവില കർഷകന് പ്രയോജനം ചെയ്യുന്നില്ല. തൊഴിലില്ലായ്മ കൂടി. രണ്ടു കോടി വാർഷിക തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത സർക്കാറാണ് അധികാരത്തിൽ.
സാമൂഹിക സുരക്ഷാ പദ്ധതികൾ അവഗണിക്കുകയാണ്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയിട്ടില്ല. തൊഴിലുറപ്പു പദ്ധതിയുടെ അന്തഃസത്ത ചോർത്തി. മൂന്നിലൊന്നു കർഷകർ പോലും വിള ഇൻഷുറൻസിെൻറ പരിധിയിൽ വരുന്നില്ല. നോട്ട് അസാധുവാക്കലിെൻറ പ്രത്യാഘാതങ്ങൾ തുടരുന്നു. വികലമായി നടപ്പാക്കിയ ജി.എസ്.ടി വ്യാപാര വ്യവസായ മേഖലകളെ വേട്ടയാടുന്നു.
ബാങ്കുകളുടെ മൊത്തം കിട്ടാക്കടം പെരുകി. നാലു വർഷം കൊണ്ട് 2.63 ലക്ഷം കോടിയിൽ നിന്ന് 10.3 ലക്ഷംകോടിയായി. നാണ്യപ്പെരുപ്പം ഉയരുകയാണ്. ഒരു വർഷത്തിനിടെ സാമ്പത്തിക സാഹചര്യങ്ങൾ വഷളായി എന്നാണ് റിസർവ് ബാങ്കിെൻറ ഉപഭോക്തൃ വിശ്വാസ സർവേയിൽ പെങ്കടുത്ത 48 ശതമാനവും പറഞ്ഞത്. രാജ്യത്തെ പിന്നാക്ക പ്രദേശങ്ങളെ സർവേയിൽ പെങ്കടുപ്പിച്ചിട്ടില്ലെന്നിരിക്കേ, 48 ശതമാനമെന്ന കണക്ക് യഥാർഥ സ്ഥിതിയേക്കാൾ താഴെയാണെന്ന് ചിദംബരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.