കശ്​മീരിലെ 400 രാഷ്​ട്രീയ നേതാക്കൾക്ക്​ വീണ്ടും പൊലീസ്​ സംരക്ഷണം

ശ്രീനഗർ: ജമ്മു കശ്​മീരിലെ 400 രാഷ്​​ട്രീയ നേതാക്കൾക്ക്​ സർക്കാർ വീണ്ടും പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. ഫെബ്രുവ രിയിലെ പുൽവാമ ഭീകരാക്രമണത്തിൻെറ പശ്​ചാത്തലത്തിൽ പിൻവലിച്ച സംരക്ഷണമാണ്​ പുനഃസ്​ഥാപിച്ചത്​. ചീഫ്​ സെക്രട്ടറി ബി.വി.ആർ സുബ്രഹ്​മണ്യമാണ്​ സുരക്ഷ പുനഃസ്​ഥാപിക്കാനുള്ള തീരുമാനമെടുത്തത്​.

സംസ്​ഥാനത്തെ രാഷ്​ട്രീയ പാർട്ടികളുടെ പരാതിയെ തുടർന്നാണ്​ സുരക്ഷ പുനഃസ്​ഥാപിച്ചത്​. പ്രമുഖ നേതാക്കളുടെ സുരക്ഷ അപകടത്തിലാണെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു പാർട്ടികൾ തെരഞ്ഞെടുപ്പ്​ കമ്മീഷന്​ പരാതി നൽകിയത്​. തെരഞ്ഞെടുപ്പ്​ അട്ടിമറക്കുന്നതിനും രാഷ്​ട്രീയ പ്രവർത്തകരുടെ ജീവൻ അപകടത്തിലാക്കുന്നതിനുമാണ്​ സുരക്ഷ പിൻവലിച്ചതെന്നായിരുന്നു പാർട്ടികളുടെ ആരോപണം.

പുൽവാമ ആക്രമണത്തിനു ശേഷം നിരവധി രാഷ്​ട്രീയക്കാരുടെയും വിഘടനവാദി നേതാക്കളുടെയും പൊലീസ്​ സുരക്ഷ ഗവർണർ പിൻവലിച്ചിരുന്നു. രാജ്യ​െത്ത വിഘടിപ്പിക്കാൻ ശ്രമിക്കുന്നവർക്ക്​ സർക്കാർ ചെലവിൽ സുരക്ഷ നൽകണ്ടേതില്ലെന്ന വാദം നിരത്തിയായിരുന്നു നടപടി.
വെള്ളിയാഴ്​ചയും 900 പേരു​െട സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിൻവലിച്ചതോടെ 2,768 പൊലീസ്​ ഉദ്യോഗസ്​ഥരെ സേനക്ക്​ ലഭ്യമായിരുന്നു​.

ഏപ്രിൽ 11 മുതൽ മെയ്​ ആറുവരെ അഞ്ചുഘട്ടങ്ങളിലായാണ്​ കശ്​മീരിൽ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. അതേസമയം, ഗവർണർ ഭരണത്തിൻ കീഴിലുള്ള കശ്​മീരിൽ സുരക്ഷാ പ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടി നിയമസഭാ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചിട്ടില്ല.

Tags:    
News Summary - Over 400 Jammu And Kashmir Politicians Get Back Security -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.