ന്യൂഡല്‍ഹി: കോവിഡ് പകര്‍ച്ചവ്യാധിയത്തെുടര്‍ന്ന് രണ്ടായിരത്തിലധികം കുട്ടികള്‍ക്ക് രക്ഷിതാക്കളെ നഷ്ടപ്പെട്ടതായി ദില്ലി കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് (ഡി.സി.പി.സി.ആര്‍) നടത്തിയ സര്‍വെയില്‍ കണ്ടത്തെി. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മാത്രമാണിത്. 2,029 ലധികം കുട്ടികളെ കണ്ടത്തൊന്‍ കമ്മീഷന്‍ കണ്ടത്തെിയത്. ഇതില്‍, 67 കുട്ടികള്‍ക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടവരാണ്.
651 പേര്‍ക്ക് അമ്മമാരെയും 1,311 പിതാക്കന്മാരെയും നഷ്ടപ്പെട്ടു. കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി ദില്ലി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ ഈ കുട്ടികളുടെ വിവരങ്ങള്‍ കൈമാറിയിക്കയാണ്.ഡിസിപിസിആറിന്‍്റെ ഹെല്‍പ്പ്ലൈന്‍ നമ്പര്‍ - 9311551393ല്‍ , ഏത് കേസും റിപ്പോര്‍ട്ടുചെയ്യാനും കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടാനും കഴിയും.
ദില്ലി സര്‍ക്കാരിന്‍്റെ ആരോഗ്യവകുപ്പ് നല്‍കിയ ഡാറ്റ ഉപയോഗിച്ച് കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ തിരിച്ചറിയുന്നതിനും വിവിധ ക്ഷേമ സര്‍വേകള്‍ നടത്തുന്നതിനും കമ്മീഷന്‍ ഈ ഹെല്‍പ്പ് ലൈന്‍ ഉപയോഗിച്ചു.
ഡി.സി.പി.സി.ആര്‍ ഹെല്‍പ്പ്ലൈന്‍ ഏപ്രിലിലാണ് ആരംഭിച്ചത്. മൂന്ന് മാസത്തെ പ്രവര്‍ത്തനങ്ങ പൂര്‍ത്തിയാക്കി, ഇതിനിടെ, 4,500 ലേറെ പരാതികള്‍ സ്വീകരിച്ചു. കുട്ടികളുമായി ബന്ധപ്പെട്ട 2,200 പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ കൂടുതല്‍ കുട്ടികളിലേക്കും അവരുടെ കുടുംബങ്ങളിലേക്കും എത്തിച്ചരോന്‍ ഡിസിപിസിആര്‍ ഹെല്‍പ്പ് ലൈന്‍ കമ്മീഷനെ പ്രാപ്തമാക്കിയതായി ചെയര്‍പേഴ്സണ്‍ അനുരാഗ് കുണ്ടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.