നീന്തൽക്കുളത്തിൽ ക്ലോറിൻ ചോർന്നു; 12 കുട്ടികൾ കുഴഞ്ഞു വീണു

വിജയവാഡ: ആന്ധ്ര പ്രദേശ് വിജയവാഡയിലെ മുൻസിപ്പൽ നീന്തൽക്കുളത്തിൽ ​ക്ലോറിൻ ചോർന്ന് 12 വിദ്യാർഥികൾ ആശുപത്രിയിൽ. എട്ട് മുതൽ 14 വയസുവരെയുള്ള കുട്ടികളാണ് ആശുപത്രിയിലായതെന്ന് സ്വിമ്മിങ് പൂൾ അക്കാദമി സൂപ്പർവൈസർ പറഞ്ഞു.

അപകടമുണ്ടായത് ബുധനാഴ്ചയാണ്. കുട്ടികൾ നീന്തൽ പരിശീലിനം നടത്തുന്നതിനിടെയായിരുന്നു വാതക ചോർച്ച. കുളത്തിൽ ക്ലോറിൻ ചോർന്നതോടെ കുട്ടികൾ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായി.

ഡിസംബർ 11ന് നടക്കുന്ന മത്സരത്തിനായി പരിശീലിക്കുന്ന കുട്ടികളാണ് ​ക്ലോറിൻ ശ്വസിച്ച് ഗുരുതരാവസ്ഥയിലായത്.

ബുധനാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. ഡിസംബർ 11 ന് മത്സരമുള്ളതിനാൽ ചില നീന്തൽ താരങ്ങൾ രാത്രി നീന്തൽ പരിശീലനത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുൻസിപ്പൽ കമീഷണർ അനുമതി നൽകുകയാണെങ്കിൽ നീന്താമെന്ന് അറിയിച്ചു. അങ്ങനെ അനുമതി വാങ്ങിയാണ് പരിശീലനം തുടർന്നതെന്ന് അക്കാദമി സൂപ്പർ ​വൈസർ രാംബാബു പറഞ്ഞു.

12 കുട്ടികളാണ് ഗുരുതാവസ്ഥയിൽ ആശുപത്രിയിലയാത്. ഇവരുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. ക്ലോറിൻ മാനേജ്മെന്റ് സംവിധാനത്തിലുള്ള തകരാറാണ് അപകടത്തിനിടയാക്കിയതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.

പഴയ ഉപകരണങ്ങളും പഴയ ഗ്യാസ് സിലിണ്ടറുമാണ് ഗ്യാസ് ചോർച്ചക്ക് ഇടയാക്കിയത്. ചോർച്ച പിന്നീട് നിയന്ത്രണ വിധേയമാക്കി. വിദ്യാർഥികളുടെ ആരോഗ്യ നില ഇ​പ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ ഒരു സ്റ്റാഫും ​ക്ലോറിൻ ശ്വസിച്ച് ആശുപത്രിയിലായിരുന്നെന്നും രമേശ് ബാബു പറഞ്ഞു. 

Tags:    
News Summary - Over 10 Students Hospitalised After Chlorine Gas Leak In Andhra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.