മുംബൈ: മഹാരാഷ്ട്രയിൽ ശനിയാഴ്ച രാവിലെ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ പങ്കെടു ത്ത മൂന്ന് എൻ.സി.പി എം.എൽ.എമാരെ ബി.ജെ.പി അന്നുതന്നെ ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോയെന്നും എന ്നാൽ, അവർ പാർട്ടിക്ക് ഒപ്പമാണെന്ന് അറിയിച്ചെന്നും എൻ.സി.പി വക്താവ്. ദൗലത്ത് ദരോദ, നിതിൻ പവാർ, നർഹരി സിർവാ ൾ എന്നിവരെയാണ് ബി.ജെ.പി ഡൽഹിയിലേക്ക് കടത്തിയതെന്നും എന്നാൽ, പാർട്ടിക്കൊപ്പമാണെന്ന് പറഞ്ഞ് മൂവരും സന്ദേശം അയെച്ചന്നും എൻ.സി.പി വക്താവ് നവാബ് മാലിക് ഞായറാഴ്ച രാത്രി മുംബൈയിൽ അറിയിച്ചു.
‘‘പവാറും ദരോദയും ഞങ്ങൾക്ക് വിഡിയോ സന്ദേശം അയച്ചു. താൻ പാർട്ടിക്കൊപ്പമാണെന്ന് നർഹരി ട്വിറ്ററിൽ പ്രഖ്യാപിക്കുകയും ചെയ്തു. മൂവരും ഉടൻ മടങ്ങി വരും.’’ -മാലിക് വിശദീകരിച്ചു.
നിയമസഭ കക്ഷി നേതാവായ അജിത് പവാർ നിർദേശിച്ചതു പ്രകാരമാണ് രാജ്ഭവനിൽ എത്തിയതെന്നും എന്താണ് അവിടെ സംഭവിക്കാൻ പോകുന്നത് എന്ന് അറിവില്ലായിരുെന്നന്നും മറ്റൊരു എം.എൽ.എ അനിൽ പാട്ടീൽ ട്വിറ്ററിൽ കുറിച്ചത്.
ഇതിനിടെ, എൻ.സി.പി എം.എൽ.എമാരെ മുംബൈ നഗരപ്രാന്തത്തിലെ റിസോർട്ടിൽനിന്ന് ഹോട്ടലിലേക്ക് മാറ്റി. ശനിയാഴ്ച രാത്രി മുതൽ തങ്ങിയിരുന്ന ഹോട്ടൽ റിനൈസൻസിൽനിന്ന് ബസിലാണ് എം.എൽ.എമാരെ മാറ്റിയത്. എത്ര എം.എൽ.എമാരെയാണ് മാറ്റിയത് എന്ന വിവരം ലഭ്യമല്ല. അതേസമയം, ശിവസേനയും തങ്ങളുടെ എം.എൽ.എമാരെ മുംബൈ വിമാനത്താവളത്തിനു സമീപത്തെ ലളിത് ഹോട്ടലിൽനിന്ന് മറ്റൊരു ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.