ന്യൂഡൽഹി: റെയിൽവേ റിസർവേഷൻ കൗണ്ടറുകളിൽനിന്നുള്ള തത്കാൽ ട്രെയിൻ ടിക്കറ്റുകൾക്ക് ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി) നൽകേണ്ടിവരുമെന്ന് റെയിൽവേ മന്ത്രാലയം. തത്കാൽ ട്രെയിൻ ടിക്കറ്റുകളിലെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് മൊബൈൽ നമ്പർ ഉപയോഗിച്ചുള്ള ഒ.ടി.പി സംവിധാനം കൊണ്ടുവരുന്നത്.
നവംബർ 17 മുതൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. തുടക്കത്തിൽ ചില ട്രെയിനുകൾക്ക് മാത്രമായിരുന്ന സംവിധാനം, ഇപ്പോൾ 52 ട്രെയിനുകൾക്ക് ബാധകമാക്കി. കുറച്ചുദിവസങ്ങൾക്കകം മറ്റു ട്രെയിനുകൾക്കുകൂടി ഒ.ടി.പി ബാധകമാകുമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.
തത്കാൽ ട്രെയിൻ ബുക്കിങ്ങിനായുള്ള റിസർവേഷൻ ഫോമുകളിൽ യാത്രക്കാർ നൽകുന്ന മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി അയക്കും. ഈ ഒ.ടി.പി നൽകിയാൽ മാത്രമേ ടിക്കറ്റ് ലഭ്യമാകൂ. ഉയർന്ന ആവശ്യകതയുള്ള ടിക്കറ്റുകൾ യാത്രക്കാർക്ക് ഉറപ്പുവരുത്തുക, ബുക്കിങ് ഏജന്റുമാർ തത്കാൽ ടിക്കറ്റ് സംവിധാനം ചൂഷണം ചെയ്യുന്നത് ഒഴിവാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.