മറ്റ് പാർട്ടികൾക്ക് കണ്ടുപഠിക്കാം, ആഭ്യന്തര ജനാധിപത്യമുണ്ടെന്ന് കോൺഗ്രസ് വീണ്ടും തെളിയിച്ചെന്ന് മ​ധു​സൂ​ദ​ന​ൻ മി​സ്ത്രി

ന്യൂഡൽഹി: കോൺഗ്രസിൽ ആഭ്യന്തര ജനാധിപത്യമുണ്ടെന്ന് പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിലൂടെ വീണ്ടും തെളിയിച്ചെന്നും മറ്റ് പാർട്ടികൾക്ക് ഈ പാഠം ഉൾക്കൊള്ളാമെന്നും തെ​ര​ഞ്ഞെ​ടു​പ്പ്​ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ മ​ധു​സൂ​ദ​ന​ൻ മി​സ്ത്രി.

രഹസ്യ ബാലറ്റിലൂടെയാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ഏത് സ്ഥാനാർഥിക്കാണ് വോട്ട് ചെയ്തതെന്ന് അറിയാൻ സാധിക്കില്ല. ഒരു പോളിങ് ബൂത്തിൽ പോലും അനിഷ്ടസംഭവങ്ങൾ ഉണ്ടായിട്ടില്ല. സമാധാനപരവും ജനാധിപത്യപരവുമായിരുന്നു വോട്ടെടുപ്പ്. ഇത് വലിയ നേട്ടമാണെന്നും മിസ്ത്രി ചൂണ്ടിക്കാട്ടി.

കോൺഗ്രസിൽ ജനാധിപത്യമില്ലെന്ന് ചിലരുടെ ആരോപണം. ഇതാണ് ജനാധിപത്യത്തിനുള്ള വലിയ ഉദാഹരണം. ആഭ്യന്തര ജനാധിപത്യമുണ്ടെന്ന് കോൺഗ്രസ് വീണ്ടും തെളിയിച്ചെന്നും മിസ്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

22 വ​ർ​ഷ​ത്തി​നു ​ശേ​ഷം മ​ത്സ​രം ന​ട​ന്ന കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 96 ശ​ത​മാ​ന​ത്തോ​ളം പി.​സി.​സി പ്ര​തി​നി​ധി​ക​ൾ വോ​ട്ടു ചെ​യ്​​തെ​ന്നാ​ണ്​ പ്രാ​ഥ​മി​ക ക​ണ​ക്ക്. ഡ​ൽ​ഹി എ.​ഐ.​സി.​സി ആ​സ്ഥാ​ന​ത്ത്​ എ​ത്തി​ക്കു​ന്ന ബാ​ല​റ്റ്​ പെ​ട്ടി​ക​ൾ ബു​ധ​നാ​ഴ്ച​യാ​ണ്​ തു​റ​ന്ന്​ എ​ണ്ണു​ന്ന​ത്. വൈ​കീ​ട്ടോ​ടെ ഫ​ലം പ്ര​ഖ്യാ​പി​ക്കും. 

Tags:    
News Summary - "Other parties can take lessons, Congress has again proved internal democracy"- Madhusudan Mistry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.