Posted On
date_range Updated On
date_range രാംമന്ദിർ ട്രസ്റ്റിന്റെ ആദായ നികുതി വിവരം നൽകണമെന്ന ഉത്തരവ് റദ്ദാക്കി
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രനിർമാണത്തിന്റെ ചുമതല വഹിച്ച ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട ആദായ നികുതി വിവരങ്ങൾ നൽകാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന് വിവരാവകാശ കമീഷൻ നൽകിയ നിർദേശം ഡൽഹി ഹൈകോടതി റദ്ദാക്കി.
2022 നവംബർ 30ന് കേന്ദ്ര വിവരാവകാശ കമീഷൻ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് പ്രത്യക്ഷ നികുതി ബോർഡാണ് ഹൈകോടതിയെ സമീപിച്ചത്.
അതേസമയം, വിവരാവകാശ നിയമപ്രകാരം ചോദിച്ച കാര്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ആദായ നികുതി നിയമപ്രകാരമുള്ള ഉചിതമായ അതോറിറ്റിയെ സമീപിക്കാൻ പരാതിക്കാരന് കഴിയുമെന്ന് കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.