ഹരിവംശ്​സിങ്ങ്

രാജ്യസഭ ഉപാധ്യക്ഷനെതിരെ അവിശ്വാസ നോട്ടീസ്​ ആദ്യം

ന്യൂഡൽഹി: രാജ്യസഭ ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ്​ രാജ്യസഭയുടെ ചരിത്രത്തിൽ ആദ്യം. ഡസനിലേറെ പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 47 അംഗങ്ങളാണ്​ ഹരിവംശ്​സിങ്ങിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ്​ നൽകിയത്​. വിവാദ കാർഷിക ബില്ലിൽ വോ​ട്ടെടുപ്പ്​ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ പക്ഷപാതപരമായി പ്രവർത്തിച്ചുവെന്നതാണ്​ അവിശ്വാസ പ്രമേയ നോട്ടീസിന്​ ആധാരം.

അവിശ്വാസ പ്രമേയ നോട്ടീസിന്മേൽ തീരുമാനമെടുക്കുന്നതുവരെ രാജ്യസഭാ സമ്മേളനങ്ങളിൽ ഉപാധ്യക്ഷൻ അധ്യക്ഷത വഹിക്കാൻ പാടില്ലെന്നാണ്​ ചട്ടം. വോ​ട്ടെടുപ്പ്​ ആവശ്യപ്പെട്ടിട്ടും തിരക്കിട്ട്​ പാസാക്കാനാണ്​ ഉപാധ്യക്ഷൻ ശ്രമിച്ചതെന്ന്​ നോട്ടീസിൽ കുറ്റപ്പെടുത്തി. ബോധപൂർവം സുരക്ഷ ഉദ്യോഗസ്​ഥരെ രാജ്യസഭക്കുള്ളിൽ അണിനിരത്തി. പ്രതിപക്ഷാംഗങ്ങൾക്ക്​ സംസാരിക്കാൻ വേണ്ടത്ര സമയം നൽകിയില്ലെന്നും​ നോട്ടീസിൽ കുറ്റപ്പെടുത്തി.

അതേസമയം, സഭാ നടപടികൾ അ​ല​ങ്കോലപ്പെടുത്തിയതിന്​ ഏതാനും അംഗങ്ങളെ സസ്​പെൻഡ്​​ ചെയ്യാനുള്ള നീക്കത്തിലാണ്​ ഭരണപക്ഷം. തൃണമൂൽ കോൺഗ്രസിലെ ഡറിക്​ ഒബ്രിയൻ, സി.പി.എമ്മിലെ കെ.കെ. രാഗേഷ്​ തുടങ്ങിയവരെ സമ്മേളനകാലം തീരുംവരെ സസ്​പെൻഡ്​​ ചെയ്​തേക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.